ലോക്ക്ഡൗൺ; ഒഴുക്കി കളയുന്നത് എട്ട് ലക്ഷം ലിറ്റർ ബിയർ

2020-05-04 By Admin

ലോക്ക്ഡൗൺ വീണ്ടും നീട്ടിയ സാഹചര്യത്തിൽ എട്ട് ലക്ഷത്തിലേറെ ലിറ്റർ ബിയർ ഒഴുക്കി കളയേണ്ടി വരുമെന്നറിയിച്ച് കമ്പനികൾ. വിവിധ സംസ്ഥാനങ്ങളിലായുള്ള 250 ബ്രൂവറികളില്‍ നിര്‍മ്മിച്ച ബിയറാണ് ഒഴുക്കിക്കളയേണ്ടി വരിക. 

അതോടൊപ്പം 700 കോടി വിലവരുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷന്‍ പറയുന്നത്. രാജ്യത്തെ ഇരുന്നൂറ്റമ്പതോളം ബ്രൂവെറികളാണ് നഷ്ടം നേരിടുന്നത്. 

രാജ്യത്തെ പല ബ്രൂവറികളും ബിയര്‍ ഒഴുക്കിക്കളയുന്നതിലേക്ക് കടന്നുകഴിഞ്ഞു. ബിയര്‍ കേടാവാതെ സൂക്ഷിക്കാന്‍ അധികം വൈദ്യതിചെലവ് ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഈ നീക്ക൦. 

ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോൾ ഇളവുകൾ സർക്കാർ അനുവദിച്ചെങ്കിലും മദ്യ മേഖലയിൽ കാര്യമായ ഇളവുകളൊന്നും കൊണ്ട് വന്നിട്ടില്ല എന്നതും മദ്യ മേഖലയുടെ നഷ്ടങ്ങൾക്ക് കാരണമാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||