2020-05-04 By Admin
തിരുവനന്തപുരം: ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കേരളം. ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. ഹോട്ട്സ്പോട്ടാല്ലാത്ത ഇടങ്ങളിൽ മാത്രമാണ് ഇളവുകൾ നൽകിയിട്ടുള്ളത്. ഗ്രീൻ സോണുകളിലാണ് ഇളവുകൾ കൂടുതലാണ് നൽകിയിരിക്കുന്നത്. ബാറുകൾ, മദ്യ ശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തുറക്കാനുള്ള അനുമതി ഒരു സോണിലും നൽകുന്നില്ല. എന്നാൽ ഗ്രീൻ സോണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷ നടത്തിപ്പിനായി മാത്രം തുറക്കാം.
സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ പരമാവധി 50% ജീവനക്കാർ മാത്രമേ പാടുള്ളൂ. രണ്ട് നില അല്ലാത്ത ടെക്‌സ്റ്റൈല്‍സുകളും തുറക്കാം. കാറുകളില്‍ ഡ്രൈവറെക്കൂടാതെ രണ്ട് പേരിലധികം യാത്ര ചെയ്യരുത്. എസി പ്രവര്‍ത്തിക്കരുത്. പാര്‍ക്ക്, ജിം എന്നിവയും തുറന്ന് പ്രവര്‍ത്തിക്കരുത്. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോട്ട്‌സ്‌പോട്ടില്‍ പാഴ്‌സല്‍ വില്‍പ്പനയും അനുവദിക്കില്ല. മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കില്ല.
വിവാഹത്തിലും മരണചടങ്ങുകളിലും നിയന്ത്രണം തുടരും. 20 പേര്‍ക്ക് മാത്രമാണ് ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആവുക. ഗ്രീന്‍സോണിലടക്കം പൊതുഗതാഗതം അനുവദിക്കില്ല. 65 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസില്‍ താഴെയുള്ളവരും ഗർഭിണികളും പുറത്തിറങ്ങരുത്. പ്രവാസികള്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ ഉണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും. വീട്ടിലെത്തുന്നവര്‍ ക്വാറന്റീനില്‍ കഴിയണം. സ്വന്തം ചിലവില്‍ ഹോട്ടലുകളിലും താമസിക്കാം. ഇവിടേയും ക്വാറന്റീന്‍ നിര്‍ബന്ധമാണ്.