2020-05-04 By Admin
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികളെ കുറിച്ചും അതിഥി തൊഴിലാളികളുടെ അന്തർ സംസ്ഥാന യാത്രാ വിവരങ്ങൾ അറിയുന്നതിനുമായി വാർ റൂമുമായി ബന്ധപ്പെടാം.
അതോടൊപ്പം തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മലയാളികളുടെ പ്രവേശനാനുമതി സംബന്ധിച്ച വിവരങ്ങൾക്കും വാർ റൂം മറുപടി നൽകും. ഇതിനായി ഗവ. സെക്രട്ടറിയേറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂമുമായി ബന്ധപ്പെടാവുന്നതാണ്.
വിളിക്കേണ്ട നമ്പറുകൾ: 0471 2781100, 2781101, വാട്സാപ്പ് നമ്പർ: 8281312912