സർവകലാശാല പരീക്ഷകൾ ഘട്ടം ഘട്ടമായി നടത്താൻ ആലോചന

2020-05-04 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാല പരീക്ഷകൾ ഘട്ടം ഘട്ടമായി നടത്താൻ ആലോചന. ആദ്യ ഘട്ടത്തിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി രണ്ടാമത് വീണ്ടും പരീക്ഷ നടത്തും. പുതിയ അക്കാദമിക് വർഷത്തിലെ യു.ജി.സി നിർദ്ദേശങ്ങൾ വന്നതിന് പിന്നാലെയാണ് സർവ്വകലാശാലകൾ ഇത്തരത്തിലുള്ള ആലോചന പരിഗണിക്കാനുദ്ദേശിക്കുന്നത്. 

അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈ അവസാനത്തോടെ തീര്‍ത്ത് ഓഗസ്റ്റില്‍ത്തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ആലോചന. സംസ്ഥാനത്ത് ഗ്രീൻ, ഓറഞ്ച് സോണുകളിൽ  ഉൾപ്പെട്ടവർക്കാകും ഇത്തരത്തിൽ പരീക്ഷ നടത്തുകയാണെങ്കിൽ ആദ്യം പരീക്ഷ എഴുതാൻ സാധിക്കുക. റെഡ് സോണിലുള്ളവർക്കും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കുമുള്ള പരീക്ഷകൾ പിന്നീട് നടത്താനുമാണ്‌ ആലോചിക്കുന്നത്. 

കേരള സര്‍വകലാശാല ഉള്‍പ്പെടെയുള്ള കോളേജുകളെ മേഖലകളായി തിരിച്ച് പരീക്ഷ നടത്തുന്നതിന്റെ പ്രായോഗികതയും പരിശോധിച്ച് വരികയാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||