2020-05-04 By Admin
റോം: യൂറോപ്യൻ രാജ്യങ്ങളിലെ കൊവിഡ് മരണനിരക്ക് ദിനം പ്രതി കുറയുന്നതായി റിപ്പോർട്ട്. ആഴ്ചകൾക്കിടയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സ്പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
ഫ്രാന്‍സില്‍ 135, സ്പെയ്നില്‍ 164, ഇറ്റലിയില്‍ 174 എന്നിങ്ങനെയാണ് 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം. യൂറോപ്പില്‍ മരണനിരക്കിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും റഷ്യയിലെ സ്ഥിതി ആശങ്ക ഉളവാക്കുന്നതാണ്.
ഞായറാഴ്ച മാത്രം പതിനായിരത്തിലധികം പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മരണ നിരക്ക് ഇതര രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. 1280 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്.