2020-05-04 By Admin
സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്ത സംഭവമായിരുന്നു ജ്യോതികയുടെ ക്ഷേത്ര പരാമർശം. ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ പണിതുയർത്തി സംരക്ഷിക്കുമ്പോൾ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണെന്ന നടി ജ്യോതികയുടെ പരാമര്‍ശത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണെത്തിയത്.
എന്നാൽ കൂടുതൽ പേരും നടിക്കെതിരെ വിമർശനങ്ങളാണ് ഉന്നയിച്ചത്. ക്ഷേത്രങ്ങളെ എടുത്ത് പറയുന്നത് പോലെ എന്ത് കൊണ്ട് പള്ളികളെ പരാമർശിക്കുന്നില്ല എന്നായിരുന്നു വിമർശനം. ഇപ്പോൾ ജ്യോതികയുടെ പരാമർശത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി വരലക്ഷ്മി ശരത്കുമാർ.
ജ്യോതിക ഉദ്ദേശിച്ചത് എന്താണെന്ന് എനിക്കറിയാം. അവര്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. എന്തായാലും പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ ഒരു വിഭാഗം ചര്‍ച്ച ആരംഭിക്കുകയും വിദ്വേഷം പടര്‍ത്തുകയും ചെയ്യുന്നുണ്ട്. അവര്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ, തെറ്റിദ്ധരിച്ച് വരികള്‍ക്കിടയില്‍ വായിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നു. ഇത് അവഗണിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്ന് വരലക്ഷ്മി പ്രതികരിച്ചു.
തന്റെ സിനിമയുടെ ചിത്രീകരണ വേളയിൽ തഞ്ചാവൂരിലെ ഒരു ആശുപത്രി സന്ദർശിക്കാനിടയായെന്നും തീർത്തും വൃത്തിഹീനമാണ് അവിടമെന്നും ക്ഷേത്രങ്ങള്‍ സൂക്ഷിക്കുന്നതുപോലെ ആശുപത്രികളും സ്‌കൂളുകളുമെല്ലാം പവിത്രമായി സംരക്ഷിക്കണമെന്നുമാണ് ജ്യോതിക പറഞ്ഞത്.