2020-05-04 By Admin
ന്യൂഡൽഹി: പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ട് വച്ച മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിക്കാതെ കേന്ദ്രം. കേന്ദ്ര സർക്കാർ തീരുമാനമനുസരിച്ച് തിരിച്ചെത്തിക്കുക അടിയന്തര സ്വഭാവമുള്ളവരെയും വിസ കാലാവധി അവസാനിച്ചവരെയും മാത്രം.
കേവലം 2 ലക്ഷം പേരേ മാത്രമാണ് കേന്ദ്രം തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നോർക്ക രജിസ്ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ല എന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിലേക്ക് മടങ്ങാൻ മാത്രം 4.14 ലക്ഷം പ്രവാസി മലയാളികൾ നോർക്ക വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രം നിരവധി ഉപാധികൾ വച്ചതോടെ എല്ലാവരുടെയും മടക്കം അനിശ്ചിത്വത്തിലായിരിക്കുകയാണ്.
സൗദി, യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ജോലി നഷ്ടമായവരും വിസ കാലാവധി കഴിഞ്ഞ് അവിടെ കുടുങ്ങിപ്പോയവരും മാത്രമാണ് മടങ്ങുന്നത്. എംബസികൾ തയ്യാറാക്കുന്ന മുൻഗണനാക്രമം അനുസരിച്ചുള്ള പട്ടിക വഴിയാണ് പ്രവാസികളെ മടക്കിക്കൊണ്ടു വരിക.