ഐ.പി.എല്ലിലെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് താരങ്ങളെ തിരഞ്ഞെടുത്ത് മൻദീപ് സിംഗ്

2020-05-04 By Admin

നിലവിൽ കിങ്‌സ് ഇലവൻ പഞ്ചാബ് താരമായ മൻദീപ് സിംഗ് ഐ.പി.എല്ലിലെ തന്റെ പ്രിയപ്പെട്ട അഞ്ച് ബാറ്റ്‌സ്മാൻമാരെ തിരഞ്ഞെടുത്തിരിക്കുകയാണ്. 

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള മൻദീപ് തന്റെ പ്രിയപ്പെട്ട ബാറ്റ്‌സ്മാന്മാരിൽ ആദ്യ സ്ഥാനം നൽകിയിരിക്കുന്നത് വിരാട് കോഹ്‌ലിക്കാണ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ കോഹ്‍ലിയുടെ സഹതാരം എ.ബി. ഡി വില്ലിയേഴ്സ് ആണ് മന്‍ദീപിന്റെ രണ്ടാമത്തെ പ്രിയപ്പെട്ട താരം. 

ബാറ്റിങ്ങിൽ എക്കാലത്തെയും മികച്ച താരങ്ങളായ ഡേവിഡ് വാർണറും ക്രിസ് ഗെയ്‌ലുമാണ് പട്ടികയിലെ മറ്റ് ബാറ്റ്‌സ്മാന്മാർ. ശേഷിക്കുന്ന അഞ്ചാമത്തെ താരം ആൻഡ്രെ റസ്സലാണ്. കഴിഞ്ഞ സീസണില്‍ മാത്രം 510 റണ്‍സാണ് റസ്സല്‍ സ്വന്തമാക്കിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||