2020-05-04 By Admin
നടൻ ബേസിൽ ജോർജ് വാഹനാപകടത്തിൽ മരിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുണ്ടായ അപകടത്തിലാണ് മരണം. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം. ബേസിലിനൊപ്പം കാറിലുണ്ടായിരുന്ന അശ്വിൻ, നിതിൻ എന്നിവരും മരിച്ചു.
നിയന്ത്രണം വിട്ട കാർ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന നാല് പേരിൽ ഒരാൾ പരിക്കേറ്റ് ആശുപത്രിയിലാണ്.
ഇയാളെ കൂടാതെ മൂന്ന് അതിഥി തൊഴിലാളികളെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 'പൂവള്ളിയും കുഞ്ഞാടും' എന്ന ചിത്രത്തിലാണ് ബേസിൽ അഭിനയിച്ചിട്ടുള്ളത്.