2020-05-02 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8 പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂർ-2, ഇടുക്കി-2 എന്നിങ്ങനെയാണ് ഇന്ന് നെഗറ്റീവ് ആയത്. 499 പേർക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ആകെ ചികിത്സയിൽ കഴിയുന്നവർ 96 പേരാണ്. ഇന്ന് 80 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
21,894 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 21,494 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 410 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിഞ്ഞ് വരുന്നു. ഇതുവരെ 31183 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. അതിൽ 30358 പേരുടെ ഫലവും നെഗറ്റീവ് ആണ്.
നിലവിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് കണ്ണൂർ ജില്ലയിലാണ്. 38 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്. അതിൽ രണ്ട് പേർ കാസർഗോഡ് സ്വദേശികളാണ്.