നെടുമങ്ങാട് താലൂക്കിലെ ഛാര്‍ഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികള്‍ മടങ്ങി

2020-05-02 By Admin

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് പരിധിയില്‍ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്തിരുന്ന ഛാര്‍ഖണ്ഡ് സ്വദേശികളായ 80 അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. 

ഇടക്കാല ക്യാമ്പായി തിരഞ്ഞെടുത്ത ആനാട് എസ്.എന്‍.വി.എച്ച്.എസ്.എസില്‍ ഇവരെ രാവിലെ 7 മണിയോട് കൂടി എത്തിക്കുകയും രോഗപരിശോധന നടത്തി ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി 11 മണിയോട് കൂടി 3 കെ.എസ്.ആര്‍.ടി.സി ബസുകളിലായി 2 മണിക്കുള്ള സ്പെഷ്യല്‍ ട്രയിനില്‍ പോകാനായി റയില്‍വേസ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍.ജെ മഞ്ചു, ഡി.വൈ.എസ്.പി സ്റ്റുവേര്‍ഡ് കീലന്‍, തഹസില്‍ദാര്‍ എം.കെ അനില്‍കുമാര്‍, സി.ഐ. അജയകുമാര്‍, രാജേഷ്, എസ്.ഐ മാരായ സുനില്‍ഗോപി, ശ്രീകുമാര്‍, റവന്യൂ അധികാരികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||