കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാമെന്ന് കുവൈറ്റ്

2020-05-02 By Admin

കുവൈറ്റ്: കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സ്വന്തം ചിലവിൽ നാട്ടിലെത്തിക്കാമെന്നറിയിച്ച് കുവൈറ്റ്. കുടുങ്ങിക്കിടക്കുന്നവർ, ജോലി നഷ്ടപ്പെട്ടവർ, തൊഴിലാളികൾ എന്നിവരെയാണ് ഇന്ത്യയിലേക്കെത്തിക്കുക. ഇതു സംബന്ധിച്ച്‌ ഇന്ത്യയിലെ കുവൈറ്റ് ഭരണാധികാരി ജാസിം അല്‍ നജീം വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കി. 

കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ കുടുങ്ങിക്കിടന്നിരുന്ന കുവൈറ്റ് പൗരന്മാരെ കുവൈറ്റ് എയര്‍വേയ്‌സ് എയര്‍ലൈന്‍സ് വഴി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഒപ്പം 15 അംഗ വൈദ്യ സംഘത്തെയും മെ‍ഡിക്കല്‍ ഉപകരണങ്ങളും സഹിതം പ്രത്യേക സൈനിക വിമാനത്തില്‍ ഇന്ത്യ കുവൈറ്റിലേക്ക് അയച്ചിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||