തലസ്ഥാനത്തെ 8 പഞ്ചായത്തുകൾ ഹോട്ട് സ്പോട്ട് പട്ടികയിൽ

2020-05-02 By Admin

തിരുവനന്തപുരം: രണ്ട് പേർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 1, 2, 3, 4, 5, 37,40, 41, 42, 43,44 എന്നീ വാർഡുകളെ ഇന്നലെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. 

എന്നാൽ കന്യാകുമാരി ജില്ലയിൽ കൊവിഡ് വ്യാപനം തുടരുകയും അന്തർ സംസ്ഥാന യാത്ര വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യർ ഇവിടേക്ക് വരുന്നത് പരിമിതപ്പെടുത്തേണ്ടതുണ്ട്. 

ഇതിനാൽ കന്യാകുമാരി ജില്ലയുമായി അതിർത്തി പങ്കിടുന്ന അമ്പൂരി, കുന്നത്തുകാൽ, പാറശ്ശാല, വെള്ളറട, കുളത്തൂർ, കാരോട് എന്നീ പഞ്ചായത്തുകളെയും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയോട് ചേർന്നുള്ള അതിയന്നൂർ, ബാലരാമപുരം എന്നീ പഞ്ചായത്തുകളെയും ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. 

തിരുവനന്തപുരം കോർപ്പറേഷനെ ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്നും സംസ്ഥാന സർക്കാർ നീക്കം ചെയ്‌ത സാഹചര്യത്തിൽ അമ്പലത്തറയും കളിപ്പാൻകുളവും ഇനി മുതൽ ഹോട്ട് സ്പോട്ടുകൾ ആയിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||