2020-05-02 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ലെന്ന് തീരുമാനിച്ച് സർക്കാർ. മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി തന്നെയാണ് നിർദ്ദേശം മുന്നോട്ട് വച്ചത്. മൂന്നാംഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് താല്കാലിക യോഗം ചേര്‍ന്നിരുന്നു.
കേന്ദ്രം മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ ഇളവുകള്‍ നല്‍കിയിരുന്നു. തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളും കേന്ദ്രനിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്‌ലെറ്റുകള്‍ മാത്രം തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായെത്താനുള്ള സാധ്യത കണക്കിലെടുത്താണ് സർക്കാരിന്റെ ഈ തീരുമാനം.