ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവക്ക് വെല്ലുവിളി; വരുന്നൂ ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍

2020-05-02 By Admin

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള റീട്ടെയില്‍ വ്യാപാരികളെ ഒരുമിപ്പിച്ച്‌ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍ (bharatemarket.in) ഉടന്‍ ആരംഭിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഐടി) അറിയിച്ചു. 

ഫ്ലിപ്കാർട്ടിനും ആമസോമണിനും പുതിയതായി വരാനിരിക്കുന്ന ജിയോമാര്‍ട്ടിനും വെല്ലുവിളി ഉയര്‍ത്തിയാണ് ഭാരത് മാര്‍ക്കറ്റ്ഡോട്ട് ഇന്‍ ന്റെ വരവ്. 

ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ്(ഡി.പി.ഐ.ഐ.ടി)യുടെ സഹകരണത്തോടെ പ്രാദേശിക ചില്ലറ വ്യാപാരികളേയും പലചരക്ക് കടക്കാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സംവിധാനമൊരുക്കുമെന്ന് നേരത്തെ സി.ഐ.ഐ.ടി വ്യക്തമാക്കിയിരുന്നു. 

വിവിധ സാങ്കേതിക കമ്പനികളുടെ കഴിവുകള്‍ വിപണിയില്‍ സമന്വയിപ്പിച്ച്‌ ലോജിസ്റ്റിക്‌സില്‍ അന്തിമ സേവനങ്ങള്‍ നല്‍കാനാന്‍ ഇത് വഴി സാധിക്കും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||