2020-05-02 By Admin
പൃഥ്വിരാജുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ട്രോളുകളുണ്ടായതും ചർച്ച ചെയ്തതുമായ കാര്യമാണ് താരം ലംബോർഗിനി എന്ന ആഡംബര കാർ സ്വന്തമാക്കിയത്. പൃഥ്വിയുമായും അമ്മ മല്ലിക സുകുമാരനുമായും ബന്ധപ്പെട്ട എന്ത് കാര്യം വന്നാലും ട്രോളുക ലംബോർഗിനിയെ കുറിച്ചാകും.
ഇപ്പോൾ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവില്‍ എത്തിയ മല്ലിക സുകുമാരനോട് ഒരാൾ ലംബോർഗിനിയെ കുറിച്ച് തന്നെ ചോദിച്ചു.
'ഇപ്പോൾ ലംബോർഗിനി എവിടെയാണമ്മേ?' എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി 'അതിവിടെ അലമാരയില്‍ വച്ചു പൂട്ടിയേക്കുകയാ മോനേ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ' എന്നാണ് മല്ലിക കമന്റ് ചെയ്തത്.