ക്രിക്കറ്റിലെ ഏത് ഫോർമാറ്റ് ആണ് ഏറെയിഷ്ടം? മറുപടി പറഞ്ഞ് റോസ് ടെയ്‌ലർ

2020-05-02 By Admin

ക്രിക്കറ്റിലെ ഏത് ഫോർമാറ്റ് ആണ് ഏറെയിഷ്ടം എന്ന റിച്ചാര്‍ഡ് ഹാഡ്‍ലിയുടെ ചോദ്യത്തിന് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റും തനിക്കിഷ്ടമാണെന്ന് പറഞ്ഞ് റോസ് ടെയിലര്‍. 

താന്‍ ട്വന്റി-20 ക്രിക്കറ്റ് ഏറെ ആസ്വദിച്ചാണ് കളിക്കുന്നതെന്ന് പറഞ്ഞ താരം തനിക്ക് ഏറ്റവും അനുയോജ്യമായ ഫോര്‍മാറ്റ് ഏകദിനമാണെന്നും കൂട്ടിച്ചേർത്തു. 

തന്റെ പ്രകടനങ്ങള്‍ വെച്ച്‌ നോക്കിയാല്‍ ഏകദിനമാണ് താന്‍ ഏറ്റവും അധികം തിളങ്ങുന്ന ഫോർമാറ്റെന്നും തനിക്ക് അനുയോജ്യമായതും അവ തന്നെയാണെന്നും റോസ് ടെയിലര്‍ പറഞ്ഞു. എന്നാല്‍ ഒരു ക്രിക്കറ്റര്‍ പരിപൂര്‍ണ്ണനാകുന്നത് അത് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കുമ്പോഴാണെന്നും ടെയ്‌ലർ വ്യക്തമാക്കി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||