2020-05-02 By Admin
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനായി സംസ്ഥാനത്ത് നിന്ന് ഇന്ന് രണ്ട് ട്രെയിനുകൾ കൂടി പുറപ്പെടും. എറണാകുളം സൗത്തില്‍ നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍ നിന്ന് പാട്‌നയിലേക്കുമാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്.
കേരളത്തില്‍ നിന്നും അതിഥിതൊഴിലാളികളെയും കൊണ്ട് ആദ്യത്തെ ട്രെയിന്‍ വെള്ളിയാഴ്ച വൈകുന്നേരം ഭുവനേശ്വറിലേക്ക് പുറപ്പെട്ടിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമാണ് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകുക. 1200 പേര്‍ വരെയാണ് ഒരു ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു ബോഗിയിൽ അൻപത് പേർക്ക് വരെ സഞ്ചരിക്കാം.
റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമേ ഇവരെ കടത്തിവിടുകയുള്ളൂ. തൊഴിലാളികള്‍ക്ക് ട്രെയിനില്‍ നിന്നും ഇടയില്‍ ഇറങ്ങാന്‍ അവസരമുണ്ടാകില്ല. സി.ആര്‍.പി.എഫും പൊലീസും ട്രെയിനില്‍ ഉണ്ടാകും. തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ട്രെയിനിൽ ലഭ്യമാകും.