2020-05-02 By Admin
തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളും ആരവവുമില്ലാതെ താന്ത്രിക ചടങ്ങ് മാത്രമായി ഇന്ന് തൃശൂർ പൂരം. രാവിലെ 9 മണിയോടെ ചടങ്ങുകൾക്ക് ആരംഭമായി.
ചടങ്ങുകള്‍ക്ക് ശേഷം പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടയ്ക്കും. പൊതു ജനങ്ങൾക്ക് കർശനമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ അഞ്ച് പേർ മാത്രമാണ് പങ്കുകൊള്ളുക.
ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തി ചടങ്ങുകൾ നടത്താനുള്ള അനുമതി പാറമേക്കാവ് ദേവസ്വം ബോർഡ് തേടിയിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണ വിധേയമാകാത്തതിനാൽ കളക്ടർ ഈ ആവശ്യം തള്ളി.
ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് പൂരം നിർത്തിവക്കുന്നത്. ഇതിന് മുമ്പ് 1962 ലെ ഇന്തോ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം നടത്താതിരുന്നത്.