2020-05-02 By Admin
ലോകത്ത് കൊവിഡ് മരണം 2,39,000 ആയി. ആകെ രോഗബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. കൊവിഡ് ഭേദമായവരുടെ എണ്ണം 10,79,572 ആയി.
അമേരിക്കയിൽ ഇപ്പോഴും കൊവിഡ് നിയന്ത്രണവിധേയമായിട്ടില്ല. 24 മണിക്കൂറിനിടെ 35,828 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 11,30,851 ആയി. അമേരിക്കയിലെ മരണസംഖ്യ 65,000 പിന്നിട്ടു.
ബ്രിട്ടനിലെ സ്ഥിതിയും രൂക്ഷമായിരിക്കുകയാണ്. 26,771 പേർ ഇതുവരെ ബ്രിട്ടനിൽ മരണപ്പെട്ടു. ജര്‍മ്മനിയില്‍ മരിച്ചവരുടെ എണ്ണം 6,623 ആയി ഉയര്‍ന്നപ്പോള്‍ ബെല്‍ജിയത്തിലേത് 7,703 ആയി.
ഇറ്റലിയിലും സ്പെയിനിലും രോഗവ്യാപനത്തിന്റെ വേഗതയിലും മരണനിരക്കിലും വന്‍തോതില്‍ കുറവു വന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയില്‍ 285 പേരും സ്പെയിനില്‍ 268 പേരുമാണ് ഇന്നലെ മരിച്ചത്.