2020-05-01 By Admin
കിളിമാനൂർ: ലോക് ഡൗണിനെ തുടർന്ന് അന്തർ ജില്ലാ യാത്രാ നിരോധനം നിലനിൽക്കുന്നതിനിടെ പണം വാങ്ങി ആംബുലൻസിൽ ആളെക്കടത്താനുള്ള ശ്രമം ജില്ലാ അതിർത്തി ചെക്പോസ്റ്റിൽ പോലീസ് തടഞ്ഞു. സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേർ പിടിയിലായി. തിരുവനന്തപുരം കണിയാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പേരിലുള്ള ആംബുലൻസിലാണ് ആളെ കടത്താൻ ശ്രമിച്ചത്. പോലീസ് ചെക്കിങ്ങിനിടെ പോലീസിന്റെ ചോദ്യം ചെയ്യലിൽ ചങ്ങനാശ്ശേരിയിൽ അപകടത്തിൽ പെട്ട വാഹനം ശെരിയാക്കാൻ മെക്കാനിക്കുകളെ കൊണ്ടുപോകുന്നു എന്നാണു ഡ്രൈവർ പറഞ്ഞത്. എന്നാൽ ആംബുലൻസിലുള്ളവരെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ മെക്കാനിക്കുകളല്ലെന്നും പൈസ വാങ്ങി ആളിനെ കടത്തുകയാണെന്നും ബോധ്യമായത്. തുടർന്നാണ് ആംബുലൻസിനെയും ജീവനക്കാരെയും അതിർത്തി കടക്കാൻ ശ്രമിച്ചവരെയും അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് തഹസീൽദാർ മനോജ് കുമാർ, കിളിമാനൂർ സി ഐ കെ.ബി. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മനുഷ്യക്കടത്ത് പിടികൂടിയത്.