2020-05-01 By Admin
വയനാട്: അന്തരിച്ച പ്രവാസി വ്യവസായി അറക്കൽ ജോയിയുടെ മൃതദേഹം സ്വദേശമായ വയനാട്ടിൽ കൊണ്ടുവന്ന് കുടുംബ കല്ലറയിൽ സംസ്കരിച്ചു. പ്രത്യേക വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച ശേഷം രാത്രി 12 മണിയോടെ മാനന്തവാടിയിലെ ജോയിയുടെ വീടായ അറക്കൽ പാലസിൽ എത്തിച്ചു. ഭാര്യ സെലിൻ, മക്കളായ അരുൺ ജോയ്, ആഷ്‌ലിൻ ജോയ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചു. നേരത്തെ തയാറാക്കിയ സന്ദർശക പട്ടികയിൽ ഉൾപ്പെട്ടവർ മാത്രമാണ് അന്തിമോപചാരം അർപ്പിച്ചത്. രാവിലെ 7 .30 ഓടെ പള്ളിയിൽ എത്തിച്ച മൃതദേഹം മാതാവിന്റെ കല്ലറയോട് ചേർന്നുള്ള കുടുംബ കല്ലറയിൽ സംസ്കരിച്ചു.