സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

2020-04-30 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 14 പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാൾക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ മഹാരാഷ്ട്രയിൽ നിന്നെയുമെത്തിയ ആളാണ്. 

പാലക്കാട്-4, കൊല്ലം-3, കാസർഗോഡ്- 2, കണ്ണൂർ-2, പത്തനംതിട്ട, മലപ്പുറം ,കോഴിക്കോട് എന്ന്നിവിടങ്ങളിൽ ഓരോരുത്തരുടെ വീതം ഫലങ്ങളാണ് ഇന്ന് നെഗറ്റീവ് ആയത്. 497 പേർക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ആകെ ചികിത്സയിൽ കഴിയുന്നവർ 111 പേരാണ്. ഇന്ന് 95 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

20,711 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 20,285 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 426 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിഞ്ഞ് വരുന്നു. ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. അതിൽ 25135 പേരുടെ ഫലവും നെഗറ്റീവ് ആണ്. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||