ലോക്ക്ഡൗൺ ലംഘനം; അടൂർ പ്രകാശിനെതിരെ കേസ്

2020-04-30 By Admin

തിരുവനന്തപുരം: നെടുമങ്ങാടിൽ ലോക്ക് ഡൗൺ ലംഘനം നടത്തിയതിന് ആറ്റിങ്ങൽ എം.പി അടൂർ പ്രകാശിനെതിരെ കേസെടുത്തു. നിർദ്ദേശം ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തതിനാണ് കേസ്. സ്ഥലത്ത് ഇരുന്നൂറോളം പേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അഞ്ച് പേരിൽ കൂടുതൽ പേർ കൂട്ടം കൂടരുതെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഈ നിർദ്ദേശമാണ് ലംഘിച്ചത്. 

നെടുമങ്ങാട് കോടതിക്ക് മുമ്പിൽ ഇന്ന് രാവിലെയാണ് ലോയേഴ്സ് കോണ്‍ഗ്രസ് ഭക്ഷ്യകിറ്റ് വിതരണം സംഘടിപ്പിച്ചത്. അടൂര്‍ പ്രകാശ് എം.പി ഉത്‌ഘാടനം ചെയ്ത പരിപാടിയില്‍ സംഘാടകരെ കൂടാതെ എണ്‍പതിലേറെപ്പേര്‍ പങ്കെടുത്തു. സാമൂഹിക അകലമോ സുരക്ഷാനടപടികളോ പാലിച്ചില്ലെന്ന് ആരോപിച്ചാണ് എം.പിയ്ക്കും കണ്ടാലറിയാവുന്ന പത്തിലേറെപ്പേര്‍ക്കുമെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരിക്കുന്നത്. 

അതേസമയം താൻ ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അടൂർ പ്രകാശ് എം.പി പ്രതികരിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||