2020-04-30 By Admin
അന്തരിച്ച നടൻ ഋഷി കപൂറിനെ സ്മരിച്ച് പൃഥ്വിരാജ് സുകുമാരൻ. ഋഷി കപൂറിനൊപ്പം ഒന്നിച്ചഭിനയിച്ചതിന്റെ ഓർമ്മകളാണ് താരം പങ്കുവയ്ക്കുന്നത്.
ഋഷി കപൂറിന്റെ മുത്തച്ഛന്റെ പേരും തന്റെ പേരും ഒന്നായതിനാൽ തന്നെ പേരെടുത്ത് വിളിക്കാൻ കഴിയില്ല എന്നദ്ദേഹം പറയുമായിരുന്നു എന്നും പൃഥ്വി കുറിച്ചു.
'സിനിമയെ സംബന്ധിച്ചിടത്തോളം സങ്കടകരമായ ഒരാഴ്ചയാണിത്. സമാധാനത്തോടെ വിശ്രമിക്കൂ റിഷി സർ.. ഔറംഗസീബിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞു, അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ ലഭിച്ച സമയത്തിന് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും.അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരും എന്റെ പേരും ഒന്നായ കാരണത്താൽ എന്നെ പേരെടുത്ത് വിളിക്കാൻ കഴിയില്ല എന്നദ്ദേഹം പറയുമായിരുന്നു' - പൃഥ്വി പറയുന്നു.