തലസ്ഥാനത്ത് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും- കളക്ടർ

2020-04-30 By Admin

തിരുവനന്തപുരം: തലസ്ഥാനത്ത് മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് കളക്ടർ കെ ഗോപാലകൃഷ്‌ണൻ അറിയിച്ചു. വേനൽ മഴ ശക്തമായ സാഹചര്യത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടും മറ്റും ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. 

ഓടകളും കനാലുകളും അടിയന്തിരമായി ശുചീകരിക്കും.ഇതോട് അനുബന്ധിച്ചു തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പഴവങ്ങാടി, പട്ടം,കണ്ണമ്മൂല കനാലുകൾ ശുചീകരിച്ചു നീരൊഴുക്ക് സുഗമമാക്കും.മഴക്കാല സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അപകടകരമായ നിലയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റും. 

മരം മുറിക്കുന്നതിന് ഉണ്ടാകുന്ന ചെലവ് അതത് വകുപ്പുകള്‍ തന്നെ വഹിക്കണം. ജീവനക്കാരുടെ അനാസ്ഥ മൂലം മരം വീണ് ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നും ഈടാക്കും. കെ.എസ്.ഇ.ബി വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികള്‍ മഴക്കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കും.

ലോക്ക്ഡൗൺ തുടരുന്ന അവസ്ഥയിൽ ശുചീകരണ, സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ പാസ്സുകൾ അനുവദിക്കുമെന്നും കളക്ടർ അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||