2020-04-30 By Admin
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനുള്ള സർക്കാരിന്റെ ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി. ദുരന്തനിവാരണ നിയമപ്രകാരമാണ് ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
നേരത്തെ കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമപരമല്ലെന്നും ശമ്പളം വ്യക്തിയുടെ അവകാശമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ഓര്‍ഡിനന്‍സാണ് മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം വൈകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം ആറു മാസങ്ങൾക്ക് ശേഷം മാത്രമേ തീരുമാനിക്കുള്ളൂ.