2020-04-30 By Admin
ബാറ്റിങ്ങിലൂടെ വെടിക്കെട്ട് സൃഷ്ടിക്കാൻ സച്ചിനെ കഴിഞ്ഞാൽ രോഹിത് ശർമ്മയോളം പോന്ന ആരുണ്ട് ഇന്ത്യൻ ടീമിൽ.? ബുദ്ധിമുട്ടാകും അങ്ങനെയൊരാളെ കണ്ടെത്താൻ. ഹിറ്റ്മാൻ എന്ന് അദ്ദേഹത്തിന് വീണ പേര് തന്നെ അതാണ് സൂചിപ്പിക്കുന്നത്. ഇന്ന് ഇന്ത്യയുടെ രണ്ടാം നായകന്റെ 33-ാം പിറന്നാളാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിലാണ് ഇത്തവണ രോഹിത്തിന്റെ പിറന്നാൾ.
ഇന്ത്യയ്ക്കുവേണ്ടി 2007 ലാണ് രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. അതേവര്‍ഷം തന്നെ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയും കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ഇതിന്ശേഷം എണ്ണമറ്റ അന്താരാഷ്ട്ര റെക്കോര്‍ഡുകള്‍ ഈ മുംബൈക്കാരന്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന 264 റണ്‍സ് എന്ന സ്‌കോര്‍ ഇപ്പോഴും രോഹിത്തിന്റെ പേരിലാണ്. രോഹിത്തിന്റെ ജന്മദിനത്തിൽ സമൂഹ മാധ്യമത്തിൽ വന്ന ഒരു ആരാധകന്റെ കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂർണ്ണരൂപം
"ഒരുപക്ഷെ രോഹിത് ശർമ്മയുടെ 264 എന്ന മഹാസഖ്യ തകർന്നേക്കാം..300 റൺസ് വരെ ഏകദിനത്തിൽ നേടാം. എന്നാൽ അതിനു സാധിക്കുന്ന ഒരാൾ മാത്രമേ ഈ ലോകത്ത് ഒള്ളു. അത് രോഹിത് തന്നെയാണ്."വീരുവിന്റെ ഈ വാക്കുകൾ മാത്രം മതി രോഹിത് ശർമ്മ എന്ന വലംകയ്യന്റെ ബാറ്റിംഗ് ശേഷി മനസിലാക്കാൻ..
പ്രതിഭയുടെ ധാരാളിത്തം വേണ്ടുവോളം ഉണ്ടായിരുന്നിട്ടും പരിഹാസം,കുറ്റപ്പെടുത്തൽ,അവഗണന,പുച്ഛം..കരിയറിന്റെ തുടക്കത്തിൽ ഇത്രയേറെ പഴികെട്ട മറ്റൊരു ബാറ്റ്സ്മാൻ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ വേറെ ഇല്ലായിരിക്കാം…!!
ഭക്ഷണത്തിനു വകയില്ലാത്ത മുംബൈയിലെ ഒറ്റമുറി വീട്ടിൽ ജനനം.സച്ചിനോടും സേവഗിനോടുമുള്ള ആരാധന മൂത്ത് കളിക്കളത്തിൽ ഇറങ്ങുകയും ക്രിക്കറ്റ് അക്കാദമിയിലേക്ക് അങ്കിൾ കൊണ്ട് പോകുന്നതും ഒരു ബോളർ ആയി കരിയർ തുടങ്ങിയതും എല്ലാം ഇന്നും ഒരു സ്വപ്നം പോലെ താൻ ഓർക്കുന്നുണ്ടാവും..!
അസാമാന്യ ഷോട്ടുകൾ കളിക്കുന്ന ആ മെലിഞ്ഞ പയ്യനിലെ ബാറ്റിംഗ് പാടവം കണ്ടെത്തിയ ഗുരു ദിനേശ് ലാഡ് നോട് തന്നെ ആയിരിക്കാം ആരാധകർ നന്ദി പറയുന്നത്..ഒപ്പം തന്റെ ഉള്ളിലെ ബാറ്റിംഗ് വിസ്ഫോടനത്തെ പുറംലോകത്തെ അറിയിച്ച MSD യോടും..2013ൽ സ്ഥിരമായി ഓപ്പണർ ആയ ശേഷം ചുരുക്കം വർഷങ്ങൾ കൊണ്ട് തന്നെ ലോക ക്രിക്കറ്റിൽ തന്റേതായ സ്ഥാനവും നേടി കഴിഞ്ഞു.അന്ന് തനിക്കെതിരെ വിരൽ ചൂണ്ടിയ അതെ ആളുകളെ കൊണ്ട് ഇന്ന് കയ്യടിപ്പിക്കുന്ന ആർപ്പുവിളിപ്പിക്കുന്ന ആവേശം കൊള്ളിപ്പിക്കുന്ന കാഴ്ച.തനിക്കെതിരെ നിന്നവരെയെല്ലാം തനിക്ക് കീഴിൽ കൊണ്ടെത്തിച്ച അവന്റെ വിജയം..
കരിയറിൽ പലപ്പോഴും നിർഭാഗ്യവൻ ആയിരുന്നു അദ്ദേഹം.Ireland നെതിരായ അരങ്ങേറ്റ മത്സരത്തിൽ പോലും ബാറ്റിങ്ങിന് അവസരം ലഭിക്കത്ത നിർഭാഗ്യം 2011 WC സ്‌ക്വാഡിൽ പോലും ഇല്ലാത്തതിന്റെ രൂപത്തിൽ വന്നു.2011 WC Squad ൽ ഇല്ലാത്തവൻ 2019 WC ന്റെ തന്നെ ഉയർന്ന റൺ വെട്ടക്കരനിൽ എത്തിനിൽക്കുമ്പോൾ പിന്നിലാക്കിയത് അനവധി നിരവധി റെക്കോർഡുകൾ.
200 എന്ന സംഖ്യ ഏകദിനത്തിൽ പലർക്കും അസാധ്യമയുള്ളപ്പോൾ അത് 3 തവണ നേടിയെടുത്ത അമാനുഷികൻ.അതിലൊന്ന് 264 എന്ന മഹാസംഖ്യ.!!!ക്രിക്കറ്റ് ലോകം നിശ്ചലമായ നിമിഷം..
ശേഷം ഐപിൽ ലിൽ 5 കിരീടം നേടുന്ന ഏക താരവും അതിൽ നാലും ക്യാപ്റ്റൻ എന്ന നിലയിലും നേടിയ ഏക താരവും..
ക്രിക്കറ്റ് നിരീക്ഷകന്മാരും ബോളിവുഡ് ഇൻഡസ്ട്രിയും ഉൾപ്പടെ അന്ന് തള്ളിപറഞ്ഞവർ ഇന്നവന്റെ കവർ ഡ്രൈവിനെ, അപ്പർ കട്ടിനെ,സ്‌ട്രൈറ്റ് ഡ്രൈവിനെ നിങ്ങളുടെ അതിസുന്ധരവും പ്രശസ്തവുമായ പുൾ ഷോട്ടിനെ തുടങ്ങി ഓരോന്നും അഭിനന്ദിക്കുന്നു...
ഒരുപക്ഷെ ആരാധകർ ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കടപ്പെട്ടിരിക്കുന്നു...വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഇല്ലെങ്കിൽ ഇന്ന് കാണുന്ന ഹിറ്റ്മാൻ ഉണ്ടാവില്ല.. വിമർശനങ്ങളുടെ മുൾമുനയിൽ നിൽക്കുമ്പോൾ ബാറ്റ് കൊണ്ട് പൊട്ടിത്തെറിക്കുന്ന ഒരുവനായി മാറാനും ലോക ക്രിക്കറ്റിന്റെ നെറുകയിൽ എത്താനും അധിക സമയം വേണ്ടി വന്നില്ല...
ജീവിതത്തിൽ ക്രിക്കറ്റിന് പുറമെ തന്റെ കുടുംബത്തോടും പ്രകൃതിയോടുമുള്ള സ്നേഹവും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി കാണാൻ കഴിയുന്നതാണ്..
ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് അയാളുടെ സ്വപ്നമായിരുന്നു..അത് നേടിയെടുക്കാൻ ഒരു ബോളറായി ക്രിക്കറ്റ് ജീവിതം തുടങ്ങി...ഇന്നും അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിക്കുന്നുണ്ട്..ബോളറായി അല്ല..ഓപ്പണിങ് ബാറ്റ്‌സ്മാനായി..ഇന്ത്യൻ ടീമിന്റെ വൈസ്ക്യാപ്റ്റനായി..ലോക ക്രിക്കറ്റിന്റെ ഹിറ്റ്മാനായി..
ഇനിയും നിർത്താതെ എഴുതാൻ തോന്നുന്നുവെങ്കിൽ അത് നിങ്ങളോടുള്ള കടുത്ത ആരാധന കൊണ്ട് മാത്രമാണ്..ജീവിതത്തിൽ തോറ്റു പോകുമ്പോൾ ഒറ്റപ്പെടുമ്പോൾ അവഗണിക്കുമ്പോൾ ഓർക്കാം ഈ മനുഷ്യന്റെ ജീവിത കഥ..