2020-04-30 By Admin
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ മെയ് നാലിന് തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ഉത്തരവിൽ പറഞ്ഞത് തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാമത്ത് മെയ് നാല് മുതൽ മദ്യ ശാലകൾ തുറക്കാനായി കേരളം കേന്ദ്രത്തോട് അനുമതി തേടിയെന്ന വാർത്തകൾ നേരത്തേയുണ്ടായിരുന്നു. ശക്തമായ ക്രമീകരണങ്ങളോടെയും നിയന്ത്രണങ്ങളോടെയും സംസ്ഥാനത്തെ ഹോട്ട്സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ മെയ് 4 മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ കേരളം അനുമതി തേടിയെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാൽ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെ സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ തുറക്കില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇത്തരത്തില്‍ അനുമതി ലഭിക്കുകയാണെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ വേണ്ട സജ്ജീകരണങ്ങളാണ് ഉത്തരവിൽ പറയുന്നത്.