2020-04-30 By Admin
മുംബൈ: ബോളിവുഡ് നടൻ ഋഷി കപൂർ(67) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നീണ്ട രണ്ട് വർഷമായി അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഏറെ നാളായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ഋഷി കപൂർ ദീപിക പദുക്കോണിനൊപ്പമുള്ള ചിത്രത്തിലൂടെ തിരിച്ചെത്താനിരിക്കുകയായിരുന്നു. ‘ദി ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് ഇത്. 1970 ൽ പുറത്തിറങ്ങിയ 'മേരാ നാം ജോക്കറി'ൽ ബാലതാരമായാണ് ഋഷി കപൂർ അരങ്ങേറ്റം കുറിച്ചത്.
1973 ൽ 'ബോബി' എന്ന ചിത്രത്തിലാണ് നായക നടനായി അദ്ദേഹം ആദ്യമായി വേഷമിടുന്നത്. അതിന് ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു.