2020-04-30 By Admin
തിരുവനന്തപുരം: തരിശുഭൂമി കൃഷി യോഗ്യമാക്കുന്നവർക്ക് സഹകരണ സംഘങ്ങള്‍ വായ്പാ സൗകര്യം ഏർപ്പെടുത്തും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പദ്ധതി ഉടമയ്ക്ക് താല്‍പര്യമില്ലെങ്കില്‍ അവരുടെ പങ്കാളിത്തത്തോടെ സ്വയം സന്നദ്ധ സംഘങ്ങളോ കുടുംബശ്രീയോ പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിയ്‌ക്കോ കൃഷിയിറക്കാം.
മൃഗസംരക്ഷണം, ജലസേചനം, സഹകരണം, ഫിഷറീസ്, വ്യവസായം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം എന്നീ വകുപ്പുകളും ഈ പദ്ധതിയുടെ ഭാഗമാകും. ഇതിനായി പലിശരഹിത വായ്പയോ കുറഞ്ഞ പലിശയ്ക്കുള്ള വായ്പയോ നൽകും.