സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കൊവിഡ്; ഇന്ന് നെഗറ്റീവ് ആയത് 10 പേരുടെ ഫലം

2020-04-29 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.  

ആറു പേർ കൊല്ലത്തും തിരുവനന്തപുരം, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നും രണ്ട് പേർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് അഞ്ച് പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ ആന്ധ്രാ സ്വദേശിയാണ്. 

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവർ തമിഴ്‌നാട്ടിൽ നിന്നും വന്നവരാണ്. കാസർഗോഡിൽ സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിൽ മൂന്ന് പേരുടെ വീതം ഫലങ്ങളാണ് ഇന്ന് നെഗറ്റീവ് ആയത്. മറ്റൊരാൾ പത്തനംതിട്ട ജില്ലയിലുള്ളയാളാണ്. 

495 പേർക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ആകെ ചികിത്സയിൽ കഴിയുന്നവർ 123 പേരാണ്. ഇന്ന് 84 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20,673 പേർ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 20,172 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 51 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിഞ്ഞ് വരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||