സംസ്ഥാനത്ത് നാളെ മുതൽ പുറത്തിറങ്ങുന്നവർക്ക് മാസ്കുകൾ നിർബന്ധം

2020-04-29 By Admin

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ പുറത്തിറങ്ങുന്നവർക്ക് മാസ്കുകൾ നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
ഇതിന് വേണ്ടി ഇന്ന് മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങുമെന്നും ഡി.ജി.പി മാധ്യമങ്ങളെ അറിയിച്ചു. 

അതേസമയം വയനാട് ജില്ലയിൽ ഇന്ന് മുതൽ മാസ്കുകൾ കർശനമാക്കിയിട്ടുണ്ട്. മുഖാവരണം ധരിക്കാത്തവരിൽ നിന്ന് 1,000 രൂപ പിഴ ഈടാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||