അമ്മയെ പോലെ തന്നെ മകളും; ബാല്യ കാലത്തെ ചിത്രവുമായി മീന

2020-04-29 By Admin

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന. ബാല്യകാലത്തിൽ തന്നെ സിനിമയിൽ അരങ്ങേറ്റം നടത്തിയ മീന മലയാളത്തിലും തമിഴിലുമടക്കം നിരവധി ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്. 

ഇപ്പോൾ മീനയുടെയും മകൾ നൈനികയുടേയും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഇരുവരുടെയും ബാല്യകാല ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഈ ചിത്രങ്ങളിൽ രണ്ട് പേരും തമ്മിൽ വലിയ സാമ്യമാണുള്ളത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. നിരവധി രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു. 

വിജയ് നായകനായ 'തെരി' എന്ന ചിത്രത്തിലൂടെയാണ് നൈനിക സിനിമയിൽ അരങ്ങേറ്റം നടത്തിയത്. നിരവധി പുരസ്കാരങ്ങളും ചിത്രത്തിലെ അഭിനയത്തിന് കുഞ്ഞു നൈനികയ്ക്ക് ലഭിച്ചിരുന്നു. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||