2020-04-29 By Admin
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റി വയ്ക്കാൻ ഓർഡിനൻസ് കൊണ്ട് വരാൻ മന്ത്രിസഭാ തീരുമാനം. ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകില്ല. ഓർഡിനൻസ് വഴി നടപടിക്ക് നിയമ സാധുത ലഭിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഓർഡിനൻസ് ഇറക്കിയാൽ തന്നെ അതിൽ ഗവർണർ ഒപ്പിടേണ്ടതുണ്ട്. ശമ്പളം വ്യക്തിപരമായ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടർന്ന് ഗവർണർ ഒപ്പിടാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് വ്യക്തതയില്ല. ഹൈക്കോടതി പറഞ്ഞ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ഗവർണ്ണർക്ക് ഓർഡിനൻസ് തിരിച്ചയക്കാവുന്നതാണ്.