ഓഗസ്റ്റിന് മുൻപ് ഫുട്ബോൾ പുനരാരംഭിക്കാൻ തീരുമാനം; മുന്നറിയിപ്പുമായി ഫിഫ

2020-04-29 By Admin

കൊവിഡ് ഭീതി അവസാനിക്കാത്ത സാഹചര്യത്തിൽ ഓഗസ്റ്റിന് മുൻപേ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുമെന്ന തീരുമാനത്തിനെതിരെ ഫിഫയുടെ മുന്നറിയിപ്പ്. 

മാര്‍ച്ച്‌ മാസം മുതല്‍ കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് ലോകത്താകമാനം കായിക മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ഈ ഒരു സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ പോലും മത്സരം നടത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ഫിഫയുടെ മെഡിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ മൈക്കിള്‍ ഡിഹൂഗെ വ്യക്തമാക്കി. 

യൂറോപ്പിലെ പല ലീഗുകളും മെയ്, ജൂണ്‍ മാസങ്ങളില്‍ ലീഗ് പുനരാരംഭിക്കാനിരിക്കെയാണ് ഫിഫ മെഡിക്കല്‍ കമ്മിറ്റി മേധാവിയുടെ പ്രതികരണം. ഫുട്ബോള്‍ നിലവില്‍ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമല്ലെന്നും ഓഗസ്റ്റ് മാസമോ അതോ സെപ്റ്റംബറിന്റെ തുടക്കത്തിലോ സീസണ്‍ തുടങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

നിലവിലെ സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ രണ്ടാമത്തെ ആക്രണം ഒഴിവാക്കാന്‍ അതാണ് നല്ലതെന്നും മൈക്കിള്‍ ഡിഹൂഗെ ചൂണ്ടിക്കാട്ടി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||