2020-04-29 By Admin
തിരുവനന്തപുരം: ശക്തമായ വേനൽ മഴയിലും കാറ്റിലും തലസ്ഥാനത്ത് മിക്കയിടങ്ങളിലും നാശനഷ്ടം സംഭവിച്ചു. പല പ്രദേശങ്ങളിലും വൈദ്യുത ലൈനുകൾക്കും ട്രാൻസ്ഫോർമറുകൾക്കും മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. ഇതോടെ പലയിടങ്ങളിലും വൈദ്യുതബന്ധം താറുമാറായി.
തമ്പാനൂർ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ മിക്കയിടത്തും വെള്ളം കേറി. മരങ്ങൾ വീണ് നിരവധി വാഹനങ്ങളും വീടുകളും തകർന്നു.
ചൊവ്വാഴ്‍ച്ചയുണ്ടായ മണിക്കൂറുകളോളം നീണ്ട മഴയിലും കാറ്റിലുമാണ് വ്യാപക നഷ്ടങ്ങൾ ഉണ്ടായത്.