കൊവിഡിനെ പിടിച്ച് കെട്ടി ന്യൂസിലാന്റ്; ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്

2020-04-28 By Admin

വെല്ലിംഗ്ടൺ: ലോക ജനതയൊന്നാകെ കൊവിഡ് ഭീഷണിയിൽ കഴിയുമ്പോൾ ന്യൂസിലാന്റ് ജനത സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. രോഗം നിയന്ത്രണ വിധേയമായതോടെ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ ലോക്ക് ഡൗണിൽ വലിയ ഇളവുകളാണ് നൽകിയിരിക്കുന്നത്. 

ആളുകൾക്ക് ജോലിക്ക് പോകാനും പുറത്ത് പോയി സമയം ചിലവഴിക്കാനും ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാനുമുള്ള അനുമതി ന്യൂസിലാൻഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. നാലാഴ്ചയായി പിന്തുടരുന്ന കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ലോക്ക് ഡൗണിൽ ഇളവുകൾ നൽകുന്നത്. ജസീന്ത ആർഡെന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്റിന്റെ കൊവിഡ് പ്രതിരോധം ഏറെ ജന ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ന്യൂസിലാൻഡ് പൂർണമായും കൊവിഡ് മുക്തമായിട്ടില്ലെന്നും ജാ​ഗ്രത തുടരണമെന്നും ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രി ജസീന്ത ആർഡെൻ പറഞ്ഞു. അടുത്ത രണ്ടാഴ്ചത്തേക്ക് മാളുകൾ, പബ്ബുകൾ എന്നിവിടങ്ങളിൾ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശമുണ്ട്. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||