2020-04-28 By Admin
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് ഇരട്ടയക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾക്ക് യാത്രാനുമതി. സർക്കാർ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ച് മാത്രമേ വാഹന ഗതാഗതം അനുവദിക്കൂ. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ചു.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റയക്കത്തിൽ അവസാനിക്കുന്നതും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പരുള്ള വാഹനങ്ങൾക്കുമാണ് സർക്കാർ റോഡിലിറങ്ങാൻ അനുമതി നൽകിയത്.
ആരോഗ്യപ്രവർത്തകർ, വനിതകൾ എന്നിവർക്കും മറ്റ് അടിയന്തര കാര്യങ്ങൾക്കായി പോകുന്നവർക്കും ഇത് ബാധകമല്ല.