'ഹര്‍ഭജന്റെ കഴിവ് വെച്ച്‌ 700 ടെസ്റ്റ് വിക്കറ്റുകള്‍ അദ്ദേഹം അനായാസം മറികടന്നേനെ'

2020-04-28 By Admin

ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ പ്രധാനിയുമാണ് ഭാജി എന്ന ഹർഭജൻ സിംഗ്. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ഇപ്പോഴിതാ ഹർഭജൻ സിംഗിന് 700 ടെസ്റ്റ് വിക്കറ്റുകള്‍ അനായാസം നേടാനാകുമായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് മുൻ പാകിസ്ഥാൻ താരം സഖ്‍ലൈന്‍ മുഷ്താഖ്. 

അശ്വിന് വേണ്ടി ഹർഭജനെ ഇന്ത്യ ഒഴിവാക്കുമ്പോൾ അതുവരെ 103 ടെസ്റ്റുകളില്‍ നിന്ന് 413 വിക്കറ്റുകളാണ്‌ അദ്ദേഹം നേടിയത്. രണ്ട് റൈറ്റ്-ആം പേസര്‍മാര്‍ ഒരേ സമയം ടീമുകളില്‍ കളിക്കുമ്പോൾ എന്ത് കൊണ്ട് രണ്ട് റൈറ്റ്-ആം സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കുന്നില്ലെന്നും സഖ്‍ലൈന്‍ ചോദിക്കുന്നു. 

2011 ൽ ടീമില്‍ നിന്ന് ആദ്യമായി സ്ഥാനം നഷ്ടമാകുമ്പോൾ 98 ടെസ്റ്റുകളാണ് ഹര്‍ഭജന്‍ കളിച്ചത്. അതിന് ശേഷം ഏതാനും ടെസ്റ്റുകള്‍ കളിച്ചുവെങ്കിലും ടീമിലെ സ്ഥിരം സ്ഥാനം താരത്തിന് നഷ്ടമായി. ഹര്‍ഭജന്റെ കഴിവ് വെച്ച്‌ 700 ടെസ്റ്റ് വിക്കറ്റുകള്‍ താരം അനായാസം മറികടന്നേനെ. അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കിയത് അത്ഭുതപ്പെടുത്തിയെന്നും മുഷ്താഖ് പറയുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||