ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്: ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

2020-04-28 By Admin

ഇടുക്കി: ഇടുക്കിയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിക്കുന്നത് മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശനാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ജില്ലയിലേക്ക് അതിർത്തി വഴിയും ഊടുവഴികൾ വഴിയും വരുന്നവരെ കണ്ടെത്തി ക്വാറന്റൈലാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്ക് കളക്ടർ ഉത്തരവിട്ടു. 

രോഗം സ്ഥിരീകരിച്ച മൂന്ന് പേരും തൊടുപുഴ സ്വദേശികളാണ്. അതിൽ ഒരു ആരോഗ്യ പ്രവർത്തകയും മറ്റൊരാള്‍ പ്രാദേശിക പൊതുപ്രവര്‍ത്തകനും മറ്റൊരാള്‍ മരിയാപുരം സ്വദേശിയുമാണ്. റാപ്പിഡ് പരിശോധനയിലൂടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇന്നലെ വരെ നിരവധി പേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതിനാൽ കൂടുതൽ പേരെ നിരീക്ഷണത്തിൽ വെക്കേണ്ട സാഹചര്യമാണുള്ളത്. 

കഴിഞ്ഞ ദിവസങ്ങളിൽ വരെ ഇടുക്കി ഗ്രീൻസോണിൽ ഉൾപ്പെട്ട മേഖലയായിരുന്നു. ഇടുക്കിയും കോട്ടയവും വളരെ പെട്ടെന്നാണ് ഗ്രീൻസോണിൽ നിന്ന് റെഡ് ‌സോണിലേക്കെത്തിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||