വാട്സ്ആപ്പ് വഴി ഇനി സാധനങ്ങൾ വാങ്ങാം; ജിയോമാർട്ട് പ്രവർത്തനം ആരംഭിച്ചു

2020-04-27 By Admin

ഫെയ്‌സ്ബുക്ക് ജിയോയുടെ 9.99% ഓഹരി വാങ്ങിയതിന് പിന്നാലെ ജിയോമാർട്ട് പ്രവർത്തനം ആരംഭിച്ചുവെന്ന വാർത്തയാണ് വരുന്നത്. ജിയോമാർട്ട് എന്ന ഓണ്‍ലൈന്‍ വ്യാപര ശൃംഖല രാജ്യത്ത് പ്രവർത്തന സജ്ജമായിരിക്കുകയാണ്. സബര്‍ബന്‍ മുംബൈയിലെ നവീമുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ജിയോമാർട്ട് സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. 

ജിയോമാര്‍ട്ടിന്‍റെ വാട്സ്ആപ്പ് നമ്പറായ 885000800 എന്ന നമ്പറിലൂടെയാണ് ഓഡര്‍ സ്വീകരിക്കുന്നത്. വാട്സ്ആപ്പ് ചാറ്റ് വിന്‍ഡോയിലൂടെ ഉപയോക്താക്കളുടെ ആവശ്യം അറിഞ്ഞ് ലിങ്ക് അയക്കും. ഈ ലിങ്കുകള്‍ 30 മിനുട്ട് നിലനില്‍ക്കും അതിനുള്ളില്‍ ഉപയോക്താവിന് ഓ‍ഡര്‍ ചെയ്യാം. ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിലാസവും ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും നല്‍കാന്‍ ഒരു പേജ് ലഭിക്കും. അത് പൂര്‍ത്തിയാക്കിയാല്‍ സാധനങ്ങളുടെ കാറ്റലോഗ് ലഭിക്കും. ഓഡര്‍ഫോമും ഇതിനൊപ്പം ഉണ്ടാകും. 

നിലവില്‍ ക്യാഷ് ഓണ്‍ ഡ‍െലിവറി സംവിധാനമാണ് നടപ്പിലാക്കുന്നത്. ഉടന്‍ ഓണ്‍ലൈന്‍ പണമിടപാടും ഉണ്ടാകും. ലോക്ക്ഡൗൺ കാലത്ത് സേവനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് ജിയോമാർട്ടിന്റെ ലക്ഷ്യം. ഏവരും വീട്ടിൽ കഴിയുന്ന സാഹചര്യമായതിനാൽ കൂടുതൽ ഉപയോക്താക്കൾ ഈ സർവീസ് പ്രയോജനപ്പെടുത്തും എന്നാണ് കരുതുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||