വർക്കലയിലെ കൊവിഡ് രോഗി ക്വാറന്റൈൻ ലംഘിച്ചു

2020-04-27 By Admin

തിരുവനന്തപുരം: വർക്കലയിൽ കൊവിഡ് പോസിറ്റീവ് ആയ രോഗി ക്വാറന്റൈൻ ലംഘിച്ചു. കഴിഞ്ഞ മാർച്ച് 20 ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ഇയാൾ നിരീക്ഷണത്തിൽ കഴിഞ്ഞില്ല. 

പുത്തന്‍ ചന്തയിലെ വീട്ടിലെത്തിയ ശേഷം കുടുംബത്തോടെ ആശുപത്രിയില്‍ പോയി. മാര്‍ച്ച് 29 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്.എ.ടി ആശുപത്രിയിലും ഇയാൾ കുടുംബത്തോടൊപ്പം  പോയതായി വിവരം ലഭിച്ചു. വിദേശത്ത് നിന്നെത്തി 34 ദിവസത്തിന് ശേഷം ഏപ്രിൽ 23 നാണ് ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. 

14 ദിവസത്തെ ക്വാറന്റൈൻ പാലിച്ചതിനു  ശേഷമാണ് താൻ  പുറത്തു കടന്നതെന്നാണ് രോഗി വെളിപ്പെടുത്തിയിരുന്നത്. എന്നാൽ റൂട്ട് മാപ്പ് പൂര്‍ണ്ണമായും വിശദമായും തയ്യാറാക്കിയതോടെയാണ് ഇയാള്‍ ആശുപത്രിയിലടക്കം പല സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയതായി അറിഞ്ഞത്. ഇതോടെ കുടുംബത്തെയൊന്നാകെ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||