50,000 കോടി രൂപയുടെ പ്രത്യേക പദ്ധതിയുമായി ആർ.ബി.ഐ

2020-04-27 By Admin

കൊച്ചി: 50,000 കോടി രൂപയുടെ പ്രത്യേക പദ്ധതിയുമായി ആർ.ബി.ഐ. മ്യൂച്വൽ ഫണ്ടുകൾക്ക് പണ ലഭ്യത ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണ് ആർ.ബി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനത്തിന് പണ ലഭ്യത ഉറപ്പാക്കുന്നതാണ് നടപടി. 

പ്രഖ്യാപനം ഉണ്ടായി തൊട്ടുപിന്നാലെ ഓഹരി വിപണി കുതിച്ചുയർന്നു. സെൻസെക്സ് 750 പോയിൻറുകളോളം ആണ് ഉയർന്നത്. ഇന്നു മുതൽ മെയ് 11 വരെയാണ് പണം ലഭിയ്ക്കുക. വിപണിയിലെ അവസ്ഥയ്ക്കനുസൃതമായി സമയപരിധിയിലും പ്രഖ്യാപിച്ചിരിയ്ക്കുന്ന തുകയിലും ആർബിഐ മാറ്റം വരുത്തിയേക്കും.

പദ്ധതി പ്രകാരം ആർബിഐ ബാങ്കുകൾക്ക് കുറഞ്ഞ നിരക്കിൽ പണം ലഭ്യമാക്കുകയും ബാങ്കുകൾക്ക് മ്യൂച്വൽ ഫണ്ട് പദ്ധതികൾക്ക് പണലഭ്യത ഉറപ്പാക്കാൻ കഴിയുകയും ചെയ്യും. കടപ്പത്രങ്ങൾ, കോർപ്പറേറ്റ് ബോണ്ടുകൾ, കൊമോഴ്സ്യൽ പേപ്പറുകൾ എന്നിവ നൽകി മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾക്ക് ബാങ്കിൽ നിന്ന് വായ്പ എടുക്കുകയുമാവാം. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||