... "> 'സർക്കാർ ഉത്തരവ് കത്തിച്ചവർക്ക് ഇനി മണികണ്ഠന്റെ അടുത്ത് ട്യൂഷന് പോവാം' Nivarthanam News


'സർക്കാർ ഉത്തരവ് കത്തിച്ചവർക്ക് ഇനി മണികണ്ഠന്റെ അടുത്ത് ട്യൂഷന് പോവാം'

2020-04-27 By Admin

വിവാഹ ചടങ്ങുകൾക്കായി മാറ്റിവച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നൽകിയ നടൻ മണികണ്ഠന് അഭിനന്ദനവുമായി ഹരീഷ് പേരടി. ഒരു മാസത്തെ ശമ്പളം സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപകരെ വിമർശിക്കുകയും ചെയ്യുന്നുണ്ട് താരം. ഫെയ്‌സ്ബുക്കിലാണ് ഹരീഷ് തന്റെ പ്രതികരണം പങ്കുവച്ചത്. 

പോസ്റ്റിന്റെ പൂർണ്ണരൂപം

മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാൻ സർക്കാർ ചോദിച്ചപ്പോൾ ആ സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപക വർഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം ...തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കൽ കൂട്ടം വിദ്യാർത്ഥി സമൂഹത്തെ അഭിമുഖികരിക്കാൻ പാടുകയുള്ളു...

മണികണ്‌ഠാ നാടകക്കാരാ നി കല്യാണം മാത്രമല്ല കഴിച്ചത്...കേരളത്തിന്റെ പൊതുബോധത്തെ ഉയർത്തിപിടിക്കുന്ന ഒരു യഥാർത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്...ആശംസകൾ ...കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാൻ തോന്നുന്നത്..."കൈയ്യടിക്കെടാ" ..

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||