രാജ്യത്ത് കൊവിഡ് മരണം 872; ആകെ രോഗബാധിതരുടെ എണ്ണം 27,892 ആയി

2020-04-27 By Admin

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 872 ആയി. 24 മണിക്കൂറിനിടെ 48 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്തത് 1,396 പുതിയ കേസുകളാണ്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 27,892 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്ത് വിട്ട കണക്കുകളാണിത്. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ളതും മരണപ്പെട്ടതും രോഗമുക്തി നേടിയതുമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ ഇതുവരെ എണ്ണായിരത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 19 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 342 ആയി. 

മഹാരാഷ്ട്ര കഴിഞ്ഞാൽ രോഗികൾ കൂടുതലുള്ളത് ഗുജറാത്തിലാണ്. ഇന്നലെ 230 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,301 ആയി. ആകെ മരണസംഖ്യ 151 ആയി.  

ഡൽഹിയിൽ ആകെ കൊവിഡ് കേസുകൾ 2,918 ആയി. ഇന്നലെ മാത്രം 293 പുതിയ കേസുകൾ കൂടി ഇവിടെ റിപ്പോർട്ട് ചെയ്തു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||