2020-04-25 By Admin
പ്രശസ്ത സിനിമ-സീരിയൽ നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിന്റെ വിയോഗത്തിൽ അദ്ദേഹത്തെ അനുസ്‌മരിക്കുകയാണ് നടൻ മമ്മൂട്ടി.
ആദ്യമായി തന്നെ ദൂരദര്‍ശന് വേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവി വള്ളത്തോളായിരുന്നെന്ന് മമ്മൂട്ടി ഓർക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് രവി വള്ളത്തോളിന്റെ കുറിച്ചുള്ള ഓർമ്മകൾ മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം
രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്.
പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.