2020-04-25 By Admin
കോഴിക്കോട്: ജനങ്ങൾ ജില്ലാ അതിർത്തി കടന്നെത്തുന്നത് പതിവാക്കിയതോടെ കോഴിക്കോട് -മലപ്പുറം അതിർത്തി പോലീസ് കല്ലിട്ടടച്ചു. ഇരു ജില്ലകളും കൊവിഡ് റെഡ് സോണിൽ ഉൾപ്പെട്ട ജില്ലകളാണ്. മുക്കം ജനമൈത്രി പൊലീസാണ് അതിര്‍ത്തികള്‍ അടച്ചത്.
വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന്‍ ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്പ് – തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് – തോട്ടുമുക്കം റോഡ് എന്നിവടങ്ങളിലുള്ള അതിര്‍ത്തികളാണ് അടച്ചത്.
എന്നാൽ അവശ്യ കാര്യങ്ങൾക്കായി പോകുന്ന, മതിയായ രേഖകളുമായി വരുന്നവരെ കൂഴിനക്കി പാലം- എരഞ്ഞി മാവ് ചെക്ക്പോസ്റ്റ് വഴി കടത്തി വിടുന്നുണ്ട്.