മാസ്ക് ധരിക്കാത്തവർക്ക് 3 വർഷം വരെ തടവും പിഴയും ഏർപ്പെടുത്തി ഖത്തർ സർക്കാർ

2020-04-25 By Admin

ദോഹ: ജനങ്ങൾക്ക് മാസ്ക് നിർബന്ധമാക്കി ഖത്തർ സർക്കാർ. സാധനങ്ങൾ വാങ്ങാനും മറ്റുമായി പൊതു സ്ഥലങ്ങളിൽ പോകുന്നവരും സേവന മേഖലയില്‍ ജോലി ചെയ്യുന്നവരും നിർമ്മാണ മേഖലയിലെ തൊഴിലാളികളും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. 

പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ജോലിയിലേര്‍പ്പെടുന്ന സ്വകാര്യ- സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാരും മാസ്ക് ധരിക്കണം. വരുന്ന ഞായറാഴ്ച മുതലാണ് ഖത്തറിൽ ഇത് പ്രാബല്യത്തിൽ വരിക. 

നിർദ്ദേശം ലംഘിക്കുന്നവർക്ക് 3 വർഷം തടവും 2 ലക്ഷം റിയല്‍ വരെ പിഴയോ ലഭിക്കുമെന്നും സർക്കാർ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 8225 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 10 പേര്‍ മരണപ്പെട്ടു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||