2020-04-25 By Admin
ന്യൂഡൽഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നീക്കം. ഇത് സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. പ്രവാസികളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അറിയുന്നതിനാണ് കത്തയച്ചത്.
വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഉന്നതതലയോഗം ചേരുന്നുണ്ട്. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലുമായുള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന വിദേശകാര്യ മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര നടപടികള്‍.
പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തരത്തിലുള്ള സൗകര്യങ്ങളും ഏർപ്പെടുത്താൻ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.